Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volleyball Tournament

Kottayam

ബി​​ഷ​​പ് വ​​യ​​ലി​​ല്‍ വോ​​ളി ഇ​​ന്നു​​മു​​ത​​ല്‍

പാ​​ലാ: 45ാമ​​ത് ബി​​ഷ​​പ് വ​​യ​​ലി​​ല്‍ അ​​ഖി​​ല കേ​​ര​​ള ഇ​​ന്‍റ​​ര്‍ കൊ​​ളീ​​ജി​​യ​​റ്റ് വോ​​ളി​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഇ​​ന്നു മു​​ത​​ല്‍ 11 വ​​രെ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് സ്‌​​പോ​​ര്‍​ട്‌​​സ് കോം​​പ്ല​​ക്‌​​സ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ആ​​രം​​ഭി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് റോ​​ണി കെ. ​​ബേ​​ബി എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. ഉ​​ച്ച​​യ്ക്ക് 12നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു​​മാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍. ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ന്‍റ് ജോ​​ര്‍​ജ് കോ​​ള​​ജ് അ​​രു​​വി​​ത്തു​​റ ക്രൈ​​സ്റ്റ് കോ​​ള​​ജ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യെ നേ​​രി​​ടും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​നെ നേ​​രി​​ടും.

പാ​​ലാ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​നാ​​യി​​രു​​ന്ന മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​യ​​ലി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​ന്‍റെ ഇ​​രു​​പ​​ത്ത​​ഞ്ചാം വാ​​ര്‍​ഷി​​ക ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 1975 ല്‍ ​​ആ​​രം​​ഭി​​ച്ച​​താ​​ണ് ബി​​ഷ​​പ് വ​​യ​​ലി​​ല്‍ വോ​​ളി. അ​​ഞ്ച് ദി​​വ​​സം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ 11ന് ​​ന​​ട​​ക്കും. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും.

NRI

ജി​മ്മി ജോ​ർ​ജ് സൂ​പ്പ​ർ ട്രോ​ഫി വോ​ളി​ബോ​ൾ: വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഡാ​ള​സ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​ർ

ലൂ​യീ​സ്‌​വി​ൽ (ഡാ​ളസ്): നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കാ​യി​ക മാ​മാ​ങ്ക​ങ്ങ​ളി​ലൊ​ന്നാ​യ 36-ാമ​ത് ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ സൂ​പ്പ​ർ ട്രോ​ഫി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ വി​ഭാ​ഗം കി​രീ​ടം ഡാള​സ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് സ്വ​ന്ത​മാ​ക്കി.

കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡാ​ള​സ് വ​നി​ത​ക​ൾ ചാ​മ്പ്യ​ന്മാ​രാ​യ​ത്. വി​ട്ടു​കൊ​ടു​ക്കാ​തെ മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് റ​ണ്ണേ​ഴ്‌​സ് അ​പ്പ് ട്രോ​ഫി നേ​ടി.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ടി​യെ​ങ്കി​ലും സ​മ്മ​ർ​ദ​ഘ​ട്ട​ങ്ങ​ളെ അ​തി​ജീ​വി​ച്ച് മ​ത്സ​ര​ത്തി​ന്‍റെ നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ൽ ക​ളി ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കാ​ൻ ഡാളസ് സ്‌​ട്രൈ​ക്കേ​ഴ്‌​സി​ന്‍റെ വ​നി​താ ടീ​മി​ന് സാ​ധി​ച്ചു.

മി​ന്ന​ൽ സ്മാ​ഷു​ക​ളു​മാ​യി കോ​ർ​ട്ട് കീ​ഴ​ട​ക്കി​യ ക്യാ​പ്റ്റ​ൻ മി​ഷേ​ൽ ഷ​മി​ന്‍റെ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ഡാ​ള​സ് സ്‌​ട്രൈ​ക്കേ​ഴ്‌​സി​ന് ഒ​ടു​വി​ൽ ഉ​ജ്വ​ല വി​ജ​യം സ​മ്മാ​നി​ച്ചു. ഫൈ​ന​ലി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ "ബെ​സ്റ്റ് ഒ​ഫ​ൻ​സീ​വ് പ്ലെ​യ​ർ' പു​ര​സ്കാ​ര​ത്തി​ന് മി​ഷേ​ൽ അ​ർ​ഹ​യാ​യി.

ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം ഡാ​ളസ് ടീ​മി​നാ​യി മാ​ന്ത്രി​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത നീ​ല, "മോ​സ്റ്റ് വാ​ല്യു​ബി​ൾ പ്ലെ​യ​ർ' ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

 

NRI

ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്:​ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി, ഡാ​ള​സ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

ഡാ​ള​സ്: ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്‌​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കേ​ര​ള വോ​ളി​ബോ​ൾ ലീ​ഗ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 36-ാമ​ത് ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ സൂ​പ്പ​ർ ട്രോ​ഫി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സു​നി​ൽ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യാ​ണ് മേ​യ് 23, 24 തീ​യ​തി​ക​ളി​ൽ ലൂ​യി​സ്‌​വി​ൽ സി​റ്റി​യി​ൽ അ​ര​ങ്ങേ​റു​ന്ന ഈ ​വ​മ്പ​ൻ കാ​യി​ക​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ലൂ​യി​സ്‌​വി​ൽ സി​റ്റി മേ​യ​ർ ടി.​ജെ. ഗി​ൽ​മോ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ടൂ​ർ​ണ​മെ​ന്റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജി​ന്‍റെ സ​ഹ​താ​ര​വും മു​ൻ ഇ​ന്ത്യ​ൻ അ​ന്താ​രാ​ഷ്ട്ര താ​ര​വു​മാ​യ അ​ബ്ദു​ൾ റ​സാ​ഖ് ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഓ​പ്പ​ൺ കാ​റ്റ​ഗ​റി, 40 അ​പ്പ് വി​ഭാ​ഗം, അ​ണ്ട​ർ 18, ഗേ​ൾ​സ് വി​ഭാ​ഗം എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 22 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ലൂ​യി​സ്‌​വി​ല്ലി​ലെ മാ​ക് സ്‌​പോ​ർ​ട്‌​സ് ( 'Mac Sports' 200 Continental Dr, Lewisville, TX 75067 ) ആ​ണ് മ​ത്സ​ര​വേ​ദി. ​പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കാ​യി​ക ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തു​ന്ന ഈ ​കാ​യി​ക​മേ​ള വോ​ളി​ബോ​ൾ പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കാ​യി​ക മാ​മാ​ങ്ക​ത്തി​ലേ​ക്ക് എ​ല്ലാ ആ​സ്വാ​ദ​ക​രെ​യും ഡാ​ളസ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ഭാ​ര​വാ​ഹി​ക​ൾ ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

NRI

ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: കി​ക്കോ​ഫ് ന​ട​ന്നു

ഇ​ർ​വിം​ഗ്: ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സ് വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 36-ാമ​ത് ജി​മ്മി ജോ​ർ​ജ് നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഡാ​ള​സി​ൽ വേ​ദി​യൊ​രു​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ കി​ക്കോ​ഫ് ച​ട​ങ്ങ് ഇ​ർ​വിം​ഗി​ൽ ന​ട​ന്നു.

ഇ​രു​ന്നൂ​റി​ല​ധി​കം കാ​യി​ക​പ്രേ​മി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ഗം​ഭീ​ര​മാ​യ കി​ക്ക് ഓ​ഫ് ച​ട​ങ്ങ് ഡാ​ള​സി​ലെ വോ​ളി​ബോ​ൾ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി​യ ആ​ഘോ​ഷ​മാ​യി മാ​റി. റ​വ. ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ നി​ർ​വ​ഹി​ച്ച പ്രാ​ർ​ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

 

NRI

മാ​ത്യു പാ​റ്റാ​നി മെ​മ്മോ​റി​യ​ല്‍ വോ​ളി​ബോ​ള്‍ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച

കൊ​ളോ​ണ്‍: മാ​ത്യു പാ​റ്റാ​നി മെ​മ്മോ​റി​യ​ല്‍ വോ​ളി​ബോ​ള്‍ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച ന‌​ട​ക്കും. കൊ​ളോ​ണ്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മാ​ത്യു എ​ബ്ര​ഹാം പാ​റ്റാ​നി ക​ഴി​ഞ്ഞ 77 വ​ര്‍​ഷ​ത്തി​ല്‍ ജീ​വി​ത​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും അ​താ​യ​ത് 49 വ​ര്‍​ഷ​വും ജ​ര്‍​മ​നി​യി​ലാ​യി​രു​ന്നു.

സ്പോ​ര്‍​ട്സി​നെ​യും സം​ഗീ​ത​ത്തെ ഏ​റെ സ്നേ​ഹി​ച്ചി​രു​ന്ന പാ​റ്റാ​നി ഇ​ക്കാ​ല​യ​ള​വി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ ഒ​രു നൂ​ത​ന പ​രി​പാ​ടി​ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യാ​ണ് ജ​ര്‍​മ​ന്‍ മ​ല​യാ​ളി മ​ന​സി​ൽ ചേ​ക്കേ​റി​യ​ത്.

ക​ലാ​കാ​ര​ന്‍, സം​ഘാ​ട​ക​ന്‍, കാ​യി​ക സ്നേ​ഹി, എ​ഴു​ത്തു​കാ​ര​ന്‍, വാ​ഗ്മി, അ​ങ്ങ​നെ സ​മ​സ്ത​മേ​ഖ​ല​യി​ലും ത​ന​താ​യ വ്യ​ക്തി മു​ദ്ര​പ​തി​പ്പി​ച്ച ആ​ളെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ എ​ക്കാ​ല​വും നി​ല​നി​ര്‍​ത്താ​ന്‍ അ​ദ്ദേ​ഹ​വും ഒ​രു​പ​റ്റം കാ​യി​ക​പ്രേ​മി​ക​ളും കൂ​ടി ആ​രം​ഭി​ച്ച കൊ​ളോ​ണ്‍ ഇ​ന്ത്യ​ൻ വോ​ളി​ബോ​ള്‍ ക്ല​ബി​ന്‍റെ(​ഇ​വി​സി) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.

ദീ​ര്‍​ഘ​കാ​ലം ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ ക്ല​ബി​നെ ഏ​റ്റ​വും ന​ല്ല​നി​ല​യി​ല്‍ വ​ള​ര്‍​ത്തി വ​ലു​താ​ക്കു​ക​യും നി​ര​വ​ധി അ​ന്ത​ര്‍​ദേ​ശീ​യ ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ ന​ട​ത്തി​യും അ​ന്ത​ര്‍​ദ്ദേ​ശീ​യ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ മ​ല്‍​സ​ര​ങ്ങ​ളി​ല്‍ ക്ല​ബി​നെ ന​യി​ച്ച വ്യ​ക്തി​കൂ​ടി​യാ​ണ് മാ​ത്യു പാ​റ്റാ​നി.

കൊ​ളോ​ണ്‍ പോ​ര്‍​സി​ലെ സി​റ്റി ജിം​നാ​സി​യം സ്പോ​ര്‍​ട്ട് ഹാ​ളി​ലാ​ണ് (Dorotheenstr.1A,51145 Koeln) ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ​വി​സി​ല്‍ മു​ഴ​ങ്ങും.

യൂ​റോ​പ്യ​ന്‍ ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ജ​ര്‍​മ​നി​യി​ല്‍ നി​ന്ന് ആ​റു ടീ​മു​ക​ളും ഓ​സ്ട്രി​യ​യി​ല്‍ നി​ന്നും സ്വി​റ്റ്സ​ര്‍​ല​ൻ​ഡി​ല്‍ നി​ന്നും എ​ത്തു​ന്ന ര​ണ്ടു ടീ​മു​ക​ളും ഉ​ള്‍​പ്പ​ടെ ആ​കെ പ​ത്തു ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.

രാ​ത്രി 8.30 ഓ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ന്‍ ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ക്കും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ന്ത്യ​ൻ വോ​ളി​ബോ​ള്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു മെ​മ്മോ​റി​യ​ല്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​വി​സി​യെ കൂ​ടാ​തെ കൊ​ളോ​ണ്‍ കേ​ര​ള​സ​മാ​ജം, സെ​ല്‍​ഫ് ഹി​ല്‍​ഫെ ഫോ​ര്‍ ഇ​ന്‍​ഡ​ര്‍, കേ​ര​ള പീ​പ്പി​ള്‍​സ് ആ​ര്‍​ട്സ് ക്ല​ബ്, ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളി​ലൊ​ക്കെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു മാ​ത്യു എ​ബ്ര​ഹാം പാ​റ്റാ​നി. 2021 ന​വം​ബ​ര്‍ 16നാ​ണ് മാ​ത്യു പാ​റ്റാ​നി അ​ന്ത​രി​ച്ച​ത്.

ഇ​ന്ത്യ​ന്‍ വോ​ളി​ബോ​ള്‍ ക്ല​ബ് ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത​ല​മു​റ​യി​ല്‍ നി​ന്നും ഇ​വി​ടു​ത്തെ ര​ണ്ടാം​ത​ല​മു​റ ഏ​റ്റെ​ടു​ത്ത് പു​തി​യ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

സി​നി തോ​ട്ട​ക്ക​ര പ്ര​സി​ഡ​ന്‍റ്, ഡെ​സീ​ന തോ​ട്ടു​ങ്ക​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഡെ​ന്‍​സി പൊ​യ്ക​യി​ല്‍ ട്ര​ഷ​റ​ര്‍, ഡാ​ലി​യ തോ​ട്ട​ത്തി​ല്‍ ട്രെ​യി​ന​ര്‍, ഡി​നീ​ഷ് ഗോ​പു​ര​ത്തി​ങ്ക​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍, ജോ​യി മാ​ണി​ക്ക​ത്ത്, ഡേ​വീ​സ് വ​ട​ക്കും​ചേ​രി എ​ന്നി​വ​ര്‍ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്.

ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളെ​യും വോ​ളി​ബോ​ള്‍ ആ​സ്വാ​ദ​ക​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

 

NRI

എ​ൻ.​കെ. ലൂ​ക്കോ​സ് മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 24ന് ​ന്യൂ​യോ​ർ​ക്കി​ൽ

 

ന്യൂ​യോ​ർ​ക്ക്: പ​തി​നെ​ട്ടാ​മ​ത് എ​ൻ.​കെ. ലൂ​ക്കോ​സ് മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഈ ​മാ​സം 24ന് ​ന്യൂ​യോ​ർ​ക്കി​ലെ ബെ​ത്‌​പേ​ജ് മ​ൾ​ട്ടി സ്‌​പോ​ർ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഫോ​മ മെ​ട്രോ റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വോ​ളി​ബോ​ൾ ഇ​ന്ത്യ​ൻ മു​ൻ ദേ​ശീ​യ താ​രം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ന​ഡ​യി​ൽ​നി​ന്നു​മാ​യി 24 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും.

ട്രോ​ഫി​ക​ൾ കൂ​ടാ​തെ എ​ൻ.​കെ. ലൂ​ക്കോ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന 5000 ഡോ​ള​റി​ന്‍റെ കാ​ഷ്‌ അ​വാ​ർ​ഡും വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നും മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി മാ​ത്യു ജോ​ഷ്വ പ​റ​ഞ്ഞു. മ​ൾ​ട്ടി സ്‌​പോ​ർ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ അ​ഞ്ചു കോ​ർ​ട്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ഓ​പ്പ​ൺ പൂ​ളി​ൽ 12 ടീ​മു​ക​ളും 18 വ​യ​സി​ൽ താ​ഴെ ഉ​ള്ള​വ​രു​ടെ ആ​റു ടീ​മു​ക​ളും നാ​ൽ​പ്പ​തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ആ​റു ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​മെ​ന്നു ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ഞ്ചു ജോ​ൺ പ​റ​ഞ്ഞു.

മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. പ്ര​ഫ​ഷ​ണ​ൽ റ​ഫ​റി​ക​ൾ ആ​യി​രി​ക്കും ക​ളി​ക​ൾ നി​യ​ന്ത്രി​ക്കു​ക. ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും 24ന് ​വൈ​കു​ന്നേ​രം ആ​റി​ന് എ​ൽ​മോ​ണ്ടി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

എം​എ​ൽ​എ​മാ​രാ​ണ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യെ​ന്ന് റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​ഷ്വ(​ബോ​ബി) അ​റി​യി​ച്ചു.

Latest News

Corehub Up